കൊച്ചിയിൽ കേബിൾ കഴുത്തിൽ കുടുങ്ങി വീണ്ടും അപകടം; റോഡിലേയ്ക്ക് തെറിച്ചു വീണ 20കാരന്റെ ഇടുപ്പെല്ലിന് ഗുരുതര പരിക്ക്
കൊച്ചി: കൊച്ചിയിൽ കേബിൾ കഴുത്തിൽ കുടുങ്ങി വീണ്ടും അപകടം. എറണാകുളം – കോമ്പാറ മാർക്കറ്റ് റോഡിൽ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അപകടം. കേബിൾ കുടുങ്ങി സ്കൂട്ടറിൽ നിന്ന് റോഡിലേയ്ക്ക് തെറിച്ചു വീണ കലൂർ കറുകപ്പിള്ളി സ്വദേശി മുഹമ്മദ് ഇർഫാന്റെ (20) ഇടുപ്പെല്ലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
റോഡിൽ കുറുകെ കേബിൾ അലക്ഷ്യമായി കിടന്നതാണ് അപകടത്തിന് കാരണമെന്നാണ് പരാതി. സംഭവത്തിൽ ഇർഫാന്റെ കുടുംബം എറണാകുളം സെൻട്രൽ പൊലീസിൽ സ്റ്റേഷനിൽ പരാതി നൽകി.