കുടുംബ പ്രശ്നം കലാശിച്ചത് കൊലപാതകത്തില്‍; ഒന്നര മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ചെളിയില്‍ മുക്കിക്കൊന്ന് അമ്മ..!
കാസറകോട് / ഉപ്പള : ഒന്നര മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അമ്മ ചെളിയില്‍ മുക്കിക്കൊന്നതായി പൊലീസ് പറഞ്ഞു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന് പരിധിയിലെ സുമംഗലി – സത്യനാരായണ ദമ്പതികളുടെ ഒന്നര മാസം പ്രായമുള്ള കുഞ്ഞാണ് കൊല്ലപ്പെട്ടത്.ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെയാണ് സംഭവം. അമ്മയെയും കുഞ്ഞിനേയും ഒന്നരമണിക്കൂറായി കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെ യുവതിയെ കണ്ടെത്തുകയായിരുന്നു കുഞ്ഞിനെ പറ്റി ചോദിച്ചപ്പോഴാണ് ചെളിയില്‍ ഉണ്ടെന്ന് ബന്ധുക്കളോട് പറഞ്ഞത്. അവര്‍ ഉടന്‍ പുറത്തെടുത്ത് മംഗല്പാടി താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.
മഞ്ചേശ്വരം സിഐ ടിപി രജീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടിലെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. ഒന്നരവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. ഭാര്യ – ഭര്ത്താക്കന്മാര് തമ്മില്‍ കുടുംബ പ്രശ്നം നിലനിന്നിരുന്നതായി ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഭര്‍ത്താവുമായുള്ള കുടുംബ കലഹം മൂലമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് യുവതി പൊലീസിനോട് വെളിപ്പെടുത്തിയതായാണ് വിവരം. ഭര്‍ത്താവില്‍ നിന്നോ വീട്ടുകാരില്‍ നിന്നോ സാന്ത്വനം ഇല്ലാതിരിക്കുമ്പോഴാണ് ഇത്തരം വിഷാദം സ്ത്രീകളില്‍ ഉണ്ടാകുന്നതെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.