കേരളത്തില്‍ വീണ്ടും നിപ്പ സ്ഥിരീകരിച്ചു..! അതീവ ജാഗ്രതയില്‍ കോഴിക്കോട്
കോഴിക്കോട് : കേരളത്തില്‍ വീണ്ടും നിപ്പ സ്ഥിരീകരിച്ചു. ഇന്നലെ കോഴിക്കോട് ആയഞ്ചേരിയില്‍ മരിച്ച രോഗിയുടെ പരിശോധന ഫലം പോസിറ്റീവാണെന്ന് പൂനയിലെ വൈറോളജി ലാബില്‍ സ്ഥിരീകരിച്ചു. ആശുപത്രിയില്‍ ചികിത്സയിലുള്ള നാല് പേരുടെ പരിശോധനാ ഫലം ഇനിയും ലഭിക്കേണ്ടതുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്ര സംഘം സംസ്ഥാനത്തെത്തും.