“പണി വരുന്നുണ്ട് അവറാച്ചാ..” യുവജനങ്ങളുടെ ഇത്തരം ഡ്രൈവിംഗ് അവസാനിപ്പിക്കാൻ മാസ്റ്റര്‍ പ്ലാനുമായി എംവിഡി!
യുവജനങ്ങളിലെ അപകടകരമായ വാഹന ഉപയോഗം നിയന്ത്രിക്കുന്നതിനും അവരിൽ സുരക്ഷിതമായ രീതിയിലും സംസ്കാര പൂർണ്ണമായും മറ്റുള്ളവർക്ക് മാതൃകയാകുന്ന രീതിയിലും വാഹനം ഉപേയാഗിക്കുന്നതിനു പ്രേരകമാകും വിധം റോഡ് സുരക്ഷാ അവബോധം സൃഷ്ടിക്കുന്നതിനുമായി സമഗ്രമായ പ്രവർത്തന പദ്ധതികളുമായി സംസ്ഥാന സര്‍ക്കാരും മോട്ടോര്‍വാഹന വകുപ്പും. ഇതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി കൊണ്ടിരിക്കുകയാണെന്ന് എംവിഡി അറിയിച്ചു.
സേഫ് ക്യാപസ് എന്ന ആശയം മുൻനിർത്തി പേസ് പ്രോജക്ട് ഇതിനനുബന്ധമായി ആരംഭിച്ചിട്ടുണ്ടെന്നും എറണാകുളം ജില്ലയിലെ 10 കോളേജുകളിൽ ഇതുമായി ബന്ധപ്പെട്ട വോളണ്ടിയർ പരിശീലനം പൂർത്തിയാക്കി വിവിധ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും ഈ പ്രോജക്ട് സംസ്ഥാന വ്യാപകമായി ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾക്കും തുടക്കം കുറിക്കുകയാണെന്നും എംവിഡി ഔദ്യോഗിക ഫേസ് ബുക്ക് പേജിലെ പോസ്റ്റിലൂടെ അറിയിച്ചു.