കെട്ടുകഥയുണ്ടാക്കി ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചു, സോളാര്‍ ഗൂഢാലോചന അന്വേഷിക്കണം- മുരളീധരന്
കോഴിക്കോട്: സോളാര്‍ കേസിലെ ഗൂഢാലോചനയില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. ഇതുപോലെയൊന്നും ഭാവിയില്‍ ഉണ്ടാകരുത്. രാഷ്ട്രീയ നേതാക്കന്മാര വിമര്‍ശിക്കുകയും തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്യാം. കോടതിയെ സമീപിക്കുന്നതും ജനാധിപത്യത്തിന്റെ ഭാഗമാണ്. എന്നാല്‍, കെട്ടുകഥകളുണ്ടാക്കി ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് തെറ്റും ക്രൂരവുമാണ്. ഉമ്മന്‍ചാണ്ടിയോട് ഇതുരണ്ടുംചെയ്തു.
ഉമ്മന്‍ചാണ്ടിയുടെ സത്യസന്ധത പൂര്‍ണമായും പുറത്തുവന്നുകഴിഞ്ഞു. പക്ഷെ അതുകൊണ്ടായില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിഷ്പക്ഷമായ അന്വേഷണം വേണം. ജുഡീഷ്യല്‍ അന്വേഷണമാകും അഭികാമ്യം. ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെയെല്ലാം നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. എല്ലാ കാര്യങ്ങളും പുറത്തുവരണമെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.