കാഞ്ഞങ്ങാട്:അജാനൂര്‍ പഞ്ചായത്ത് ഓഫീസില്‍ വിവിധ ആവിശ്യങ്ങള്‍ക്കായെത്തുന്ന നാട്ടുകാരോട് അപമരാദ്യയായി പെരുമാറുന്ന ജീവനക്കാരനെതിരെ നാട്ടുകാര്‍ക്കിടയില്‍ അമര്‍ഷം ശക്തമാകുന്നു. അജാനൂര്‍ പഞ്ചായത്ത് ഓഫീസ് ക്ലര്‍ക്കായ പവിത്രനെതിരെയാണ് നാട്ടുകാര്‍ക്കിടയില്‍ അമര്‍ഷം ശക്തമാകുന്നത്.കളക്ട്രേറ്റില്‍ നിന്നും വിരമിച്ച് പഞ്ചായത്ത് ഓഫീസിന് സമീപത്തെ പി.നാരായണനെ പവിത്രന് കഴിഞ്ഞ ദിവസം അപമാനിച്ചിരുന്നു.ഇതേക്കുറിച്ച് നാരായണന് ജനപ്രതിനിധികളോട് പരാതി പറഞ്ഞിരുന്നു.പഞ്ചായത്താഫീസില്‍ വൈകിയെത്തിയത് ചോദ്യം ചെയ്തതിന് ഒരു ജനപ്രതിനിധിയെയും പവിത്രന് അപമാനിച്ചു.ഇദ്ദേഹം പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഇഷ്ടക്കാരനായതിനാലാണ് നടപടിയൊന്നുമില്ലാത്തതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.