ബസില്‍ വച്ച് അപമദര്യാദയായി പെരുമാറി; സംഭവം യുവതി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുചെയ്തു; കാസര്‍കോട് സ്വദേശി അറസ്റ്റില്‍
സുള്ള്യ: കെ.എസ്.ആര്.ടി.സി ബസില്‍ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ കാസര്‍കോട് സ്വദേശിക്കെതിരെ ബെല്ലാരെ പൊലീസ് കേസെടുത്തു. കാസര്‍കോട് സ്വദേശി വിഷ്ണു മോഹന്‍(32) ആണ് അറസ്റ്റിലായത്.
ബുധനാഴ്ച പുത്തൂരില്‍ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. സമീപത്തിരുന്ന യുവതിയോട് അപമര്യാദയായി പെരുമാറുകയും തുടര്‍ന്ന് ബസിറങ്ങിപ്പോകുമ്പോള്‍ തന്നെ പിന്നീട് വിളിക്കണം എന്ന് പറഞ്ഞ് മൊബൈല്‍ നമ്പര്‍ എഴുതിയ ട്രെയിന്‍ ടിക്കറ്റ് പെണ്‍കുട്ടിക്ക് നല്കാന് ശ്രമിച്ചുവെന്നുമാണ് പരാതി.
സംഭവത്തിന് ശേഷം യുവതി ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയും മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് ടാഗ് ചെയ്യുകയുമായിരുന്നു. ഇതേതുടര്‍ന്ന് കേസെടുക്കാന്‍ മേലുദ്യോഗസ്ഥര്‍ ബല്ലാരെ പൊലിസിന് നിര്‍ദേശം നല്കി. യുവതി രേഖാമൂലം പരാതി എഴുത നല്‍കിയതോടെ പ്രതിയെ വിളിച്ചു വരുത്തി അറസ്റ്റുചെയ്തു. ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.