കാസര്‍കോട്:യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.പെരിയടുക്കത്തെ പരേതനായ പുരേന്ദ്രന്‍-ലത ദമ്പതികളുടെ മകന് വൈശാഖാണ് 24,മരിച്ചത് ശനിയാഴ്ച്ച മൂന്നരമണിയോടെയാണ് വൈശാഖിനെ വീടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. വീട്ടുകാര്‍ പുറത്തുപോയ സമയത്തായിരുന്നു സംഭവം.വീട്ടിലുണ്ടായിരുന്ന സഹോദരി മുറിയില്‍ ശബ്ദം കേട്ടതിനെ തുടര്‍ന്ന് എത്തി നോക്കുകയും
എന്നാല്‍ വാതില്‍ അകത്തുനിന്ന് അടച്ചെന്ന് മനസ്സിലാക്കിയതോടെ അയല്‍ക്കാരെ വിവരമറിയിക്കുകയായിരുന്നു.അയല്‍ക്കാരെത്തി വാതില്‍ ചവിട്ടിതുറന്നപ്പോഴാണ് വൈശാഖിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഉടനെ കാസർകോട് ജനറൽ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. യുവാവിന്റെ കല്യാണം ഉറപ്പിച്ചിരിക്കുകയായിരുന്നു. പത്ത് വർഷങ്ങൾക്ക് മുൻപ് യുവാവിന്റെ പിതാവും തൂങ്ങിമരിചാണ് ജീവിതം അവസാനിപ്പിച്ചത്. ടൈല്‍സ് ജോലിക്കാരനാണ് മരിച്ച യുവാവ്. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി.സഹോദരങ്ങള്‍ വൃന്ദ,വിസ്മയ.