ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് സന്തോഷവാര്‍ത്ത! സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി ഒരിക്കല്‍ കൂടി നീട്ടി
ന്യൂഡെല്‍ഹി:ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി യുഐഡിഎഐ വീണ്ടും നീട്ടി.
നിലവിലെ സമയപരിധി സെപ്റ്റംബര്‍ 14-ന് അവസാനിക്കുന്നതിനിടെയാണ് മൂന്ന് മാസത്തേക്ക് കൂടി നീട്ടിയത്. ഇനി ഡിസംബര്‍ 14 വരെ സേവനം ഉപയോഗപ്പെടുത്താം.
സൗജന്യ അപ്ഡേറ്റ് പ്രഖ്യാപിച്ചതിന് ശേഷം നിരവധി പേര് തങ്ങളുടെ ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്നും സമയപരിധി നീട്ടിയാല്‍ കൂടുതല്‍ പേര്‍ക്ക് ഈ സൗകര്യം സൗജന്യമായി ലഭിക്കുമെന്നും യുഐഡിഎഐ അറിയിച്ചു. ആധാറില്‍ വിലാസവും ജനനത്തീയതിയും മറ്റ് വിവരങ്ങളും മാറ്റാൻ ആഗ്രഹിക്കുന്നവര്‍ ഈ അവസരം പ്രയോജനപ്പെടുത്തണം.
10 വര്‍ഷമായി ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാത്തവരെ കണക്കിലെടുത്താണ് യുഐഡിഎഐ സൗജന്യ അപ്ഡേറ്റ് ആരംഭിച്ചിരിക്കുന്നത്. ഇതിലൂടെ വിലാസവും വ്യക്തിവിവരങ്ങളും മാറ്റാൻ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കണം. അധികൃതര്‍ പരിശോധിച്ച് ഉറപ്പിച്ചതിന് ശേഷം വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യും. അതിന് ശേഷം പുതിയ ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്താല്‍ അതില്‍ മാറ്റം വരുത്തിയ വിവരങ്ങള്‍ ദൃശ്യമാകും.
ആധാര്‍ വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവര്‍ https://myaadhaar(dot)uidai(dot)gov(dot)in/ എന്ന വെബ്സൈറ്റില്‍ ലോഗിൻ ചെയ്യണം. നിങ്ങളുടെ വ്യക്തിവിവരങ്ങള്‍ മാറ്റാനോ വിലാസം മാറ്റാനോ ആഗ്രഹിക്കുന്നുവെങ്കില്‍ ഐഡി പ്രൂഫും വിലാസ തെളിവും അപ്ലോഡ് ചെയ്യണം. ഫോണ്‍, ലാപ്ടോപ്പ്, കമ്ബ്യൂട്ടര്‍ എന്നിവയിലൂടെ മൈ ആധാര്‍ പോര്‍ട്ടലിലേക്ക് ലോഗിൻ ചെയ്യാം.
പോര്‍ട്ടലിലൂടെ ആധാര്‍ എങ്ങനെ അപ്ഡേറ്റ് ചെയ്യാം
എങ്ങനെ ആധാര്‍ അപ്ഡേറ്റ് ചെയ്യാം?
* ആധാര്‍ കാര്‍ഡിലെ പേര്, വിലാസം, ജനനത്തീയതി തുടങ്ങിയ വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിന്, https://myaadhaar(dot)uidai(dot)gov(dot)in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ‘ലോഗിൻ’ ക്ലിക്ക് ചെയ്യുക.
* ആധാര്‍ നമ്ബറും ക്യാപ്ച കോഡും നല്‍കുക. ‘Send OTP’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ആധാര്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ നമ്ബറിലേക്ക് ഒ ടി പി (OTP) അയയ്ക്കും. അത് നല്‍കുക.
* ലോഗിൻ ചെയ്ത് ‘Update Aadhaar Online’ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
* നിര്‍ദേശങ്ങള്‍ കൃത്യമായി വായിച്ച് ‘Proceed to update Aadhaar’എന്നതില്‍ ക്ലിക്ക് ചെയ്യുക.
* അപ്ഡേറ്റ് ചെയ്യേണ്ട ഫീല്‍ഡ് തെരഞ്ഞെടുക്കുക. ഇവിടെ ആവശ്യമായ രേഖകള്‍ അപ്ലോഡ് ചയ്യേണ്ടതുണ്ട്. ‘Proceed to update Aadhaar’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
* നല്കിയ വിശദാംശങ്ങള്‍ ശരിയാണെന്ന് ഉറപ്പിച്ച ശേഷം സബ്മിറ്റ് ചെയ്യുക.