ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി 12 കാരനെ പീഡിപ്പിച്ചതായി പരാതി;യുവാവ് അറസ്റ്റിൽ
ചെർക്കള: 12 കാരനെ കാറിൽ കൂട്ടിക്കൊണ്ട് പോയി ആളൊഴിഞ്ഞ വീട്ടിൽ പീഡിപ്പിച്ചെന്ന പരാതിയിൽ നിരവധി കവർചാ കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബശീർ (42) ആണ് പിടിയിലായത്.
ചെർക്കളയിലെ ഒരു കടയിൽ നിന്നുമാണ് കുട്ടിയെ ബശീർ കാറിൽ കൂട്ടിക്കൊണ്ട് പോയത്. ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ ഇറക്കാമെന്നാണ് പറഞ്ഞിരുന്നതെന്നും എന്നാൽ കുട്ടിയെ വഴിമധ്യേ പ്രതിയുടെ നിയന്ത്രണത്തിലുള്ള ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ച് ക്രൂരമായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നുമാണ് കേസ്.
ലൈംഗികാവയത്തിൽ അടക്കം പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബശീറിനെതിരെ ആദൂർ, ബദിയഡുക്ക പൊലീസ് സ്റ്റേഷനുകളിൽ മാല മോഷണം അടക്കം നാലിലധികം കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. മുള്ളേരിയയിലെ ഒരു തീയേറ്ററിൽ വെച്ചാണ് ബശീറിനെ പൊലീസ് പിടികൂടിയത്.