സ്ത്രീധന കലഹം: ഭാര്യയെ കിണറ്റിൽ കെട്ടിത്തൂക്കിയിട്ട് ദൃശ്യങ്ങൾ പകർത്തിയ യുവാവ് പിടിയിൽ
ഭോപ്പാൽ: സ്ത്രീധനം ആവശ്യപ്പെട്ട യുവാവ് ഭാര്യയെ കിണറ്റിൽ കെട്ടിത്തൂക്കി. മധ്യപ്രദേശ് കിർപുര സ്വദേശി രാകേഷ് കിറാണ് ഭാര്യയായ ഉഷയെ കിണറ്റിൽ കെട്ടിത്തൂക്കിയിട്ടത്.കഴിഞ്ഞ മാസം ഇരുപതിനായിരുന്നു സംഭവം.
കൃത്യത്തിന് ശേഷം ഇയാൾ ഭാര്യയുടെ ദൃശ്യങ്ങൾ പകർത്തുകയും ഉഷയുടെ ബന്ധുക്കൾക്ക് അയച്ചുകൊടുക്കുകയും ചെയ്തു.തുടർന്ന് ഭാര്യയുടെ സഹോദരനോട് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു.ബന്ധുക്കളും ഗ്രാമവാസികളും സംഭവസ്ഥലത്തെത്തി ഉഷയെ രക്ഷിക്കുകയായിരുന്നു.ഇതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ജവാദ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മൂന്ന് വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്.അന്നുമുതൽ സ്ത്രീധനത്തിന്റെ പേരിൽ ഉഷയെ പ്രതി നിരന്തരം പീഡിപ്പിക്കുമായിരുന്നു എന്നാണ് വിവരം.