മഞ്ചേശ്വരത്ത് എസ് ഐ അനൂപിന്റെ കൈയ്യൊടിച്ച സംഭവത്തിൽ മുസ്ലിം ലീഗ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായാ ഗോൾഡൻ അബ്ദുറഹ്മാന് റിമാൻഡിൽ; മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫും യൂത്ത് ലീഗും പോലീസിനെതിരെ രൂക്ഷമായ പ്രതികരണവുമായി രംഗത്ത്
കാസർകോട്:മഞ്ചേശ്വരം എസ് ഐ അനൂപിൻറെ കൈയെല്ല് അടിച്ചു തകര്‍ത്തെന്ന കേസിൽ തിങ്കളാഴ്ച വൈകുന്നേരം എട്ടര മണിയോടുകൂടി കസ്റ്റഡിയിലെടുത്ത ജില്ലാ പഞ്ചായത് അംഗവും മുസ്ലിം ലീഗ് നേതാവുമായ ഗോള്‍ഡൻ റഹ്മാന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.ചോദ്യം ചെയ്യലിനും മൊഴിയെടുക്കലിനും ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
എന്നാൽ അറസ്റ്റിൽ പ്രതിഷേധം ശക്തമായതോടുകൂടി മഞ്ചേശ്വരം സ്റ്റേഷനിൽ നിന്നും കാസർകോട് ടൗൺ സ്റ്റേഷനിലേക്ക് ഗോൾഡൻ അബ്ദുറഹ്മാൻ മാറ്റുകയും 11 മണിയോടുകൂടി കോടതിയിൽ ഹാജരാക്കുകയും ചെയ്തത്.
അതേസമയം ഗോൾഡൻ റഹ്മാൻ നിരപരാധി ആണെന്നുള്ള വാദത്തിൽ ഉറച്ചു നിൽക്കുകയാണ്. മനഃപൂർവം പൊലീസ് കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നാണ് ഇദ്ദേഹത്തിൻറെ വാദം
പൊലീസും മൂന്ന് യുവാക്കളും തമ്മിൽ രാത്രി ഉപ്പള ടൗണിൽ വാക് തർക്കം ഉണ്ടാകുന്നത് കണ്ട് അന്വേഷിക്കാൻ ചെന്നതായിരുന്നുവെന്നും രംഗം വഷളമാകുന്നത് കണ്ടു താൻ അവിടുന്ന് പോയിരുന്നുവെന്നുംഗോൾഡൻ റഹ്മാൻ പറയുന്നു. ഇത്തരം സംഭവങ്ങളിൽ ജനപ്രതിനിധി എന്നുള്ളത് കൊണ്ട് മാത്രമാണ് ഇടപെട്ടതെന്നും എന്നാൽ അതിന്റെ പേരിൽ കള്ളക്കേസെടുത്ത് അറസ്റ്റ് ചെയ്യുന്നത് നീതീകരിക്കാനാവില്ലെന്നും മഞ്ചേശ്വരം എംഎൽഎ എകെ എം അഷ്റഫ് വ്യക്തമാക്കി.