രാത്രി വീടുകളിലെത്തും,കിടപ്പറയിലേയും കുളിമുറിയിലേയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ യുവാവ് പിടിയിൽ
മലപ്പുറം: കിടപ്പറ ദൃശ്യങ്ങളും സ്ത്രീകളുടെ കുളിമുറിദൃശ്യങ്ങളും മൊബൈൽ ഫോണിൽ പകർത്തിയ യുവാവിനെ പോത്തുകൽ പൊലീസ് അറസ്റ്റുചെയ്തു. പോത്തുകൽ പൂളപ്പാടം കൊട്ടുപാറ കണ്ണൻകോടൻ ഫൈസലിനെ (30)യാണ് പോത്തുകൽ സ്റ്റേഷൻ ഇൻസ്പെക്ടർ വി.എം. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഞെട്ടിക്കുളത്തുനിന്ന് ലഭിച്ച രണ്ട് പരാതികളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്. ഞെട്ടിക്കുളം ടൗണിലെ ഓട്ടോ ഡ്രൈവറായ ഇയാൾ ഈ പ്രദേശത്തെ വീടുകളിൽ രാത്രിയെത്തി കുളിമുറികളിലെയും കിടപ്പറകളിലെയും നഗ്ന ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിരുന്നതായി പൊലീസ് പറയുന്നു.