കോട്ടയത്ത് സ്കൂള്‍ വിദ്യാര്‍ത്ഥിനികളായ മൂന്ന് പെണ്മക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് ജീവനൊടുക്കി
കോട്ടയം: സ്കൂള്‍ വിദ്യാര്‍ത്ഥിനികളായ മൂന്ന് പെണ്മക്കളുടെ കഴുത്തറുത്തശേഷം പിതാവ് ജീവനൊടുക്കി. കോട്ടയം പാലായ്ക്കടുത്ത് രാമപുരത്താണ് സംഭവം.
രാമപുരം ചേറ്റുകുളം സ്വദേശി ജോമോൻ (40) ആണ് സ്കൂള്‍ വിദ്യാര്‍ത്ഥിനികളായ മൂന്ന് പെണ്‍കുട്ടികളുടെ കഴുത്തറുത്ത ശേഷം തൂങ്ങിമരിച്ചത്.
ഞായറാഴ്ച അര്‍ധരാത്രി 12.30ഓടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടികളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 13, 10,7 വയസ്സുള്ള പെണ്‍കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഏഴു വയസ്സുകാരി പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.
ഭാര്യ ഉപേക്ഷിച്ചു പോയ ശേഷം മൂന്ന് പെണ്‍മക്കളുമൊത്താണ് ജോമോൻ കഴിഞ്ഞ ഒന്നര വര്‍ഷമായി താമസിച്ചിരുന്നത്