ഇനി സഹതാപം പ്രതീകിഷിക്കേണ്ട .എല്ലാം നിയമത്തിന്റെ വഴിക്ക് ; കുട്ടി ഡ്രൈവർമാരെയും നിയമവിരുദ്ധരെയും നിലക്ക് നടത്താൻ കാസർകോട് ജില്ലാ പോലീസ്. ചെത്താന്‍ ഇറങ്ങുന്ന കുട്ടി ഡ്രൈവര്‍മാരെ അടക്കിനിര്‍ത്തിയില്ലെങ്കിൽ ഇനി പണിയാകും
കാസർകോട് : പ്രായപൂര്‍ത്തിയാകാത്ത ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്ത ‘കുട്ടി ഡ്രൈവര്‍’മാരെ ഒന്ന് കണ്ണോടിച്ചാല്‍ നമുക്ക് എവിടെയും കാണാന്‍ സാധിക്കും. ഇനി കാസറകോട് ജില്ലയിൽ ലൈസന്‍സില്ലാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാന്‍ നല്കുന്ന വാഹന ഉടമസ്ഥർ ശ്രദ്ധിക്കുക;കീശ ചോരും . കഴിഞ്ഞ ദിവസം കുമ്പളയിൽ ഒരു വിദ്യാർത്ഥി മരിക്കാൻ ഇടയായ സാഹചര്യത്തിയാലാണ് പോലീസ് നിയമം കർശനമാക്കാൻ തിരുമാനിച്ചിരിക്കുന്നത് .വിദ്യാർത്ഥിയുടെ മരണത്തിൽ പോലീസ് വലിയ രീതിയിൽ വിമർശനത്തിന് വിധേയമായിരുന്നു. ജില്ലയിൽ ഉടനീളം കുട്ടിഡ്രൈവര്‍’മാരെ കണ്ടെത്താന്‍ സ്കൂളുകളും റോഡുകളും കേന്ദ്രീകരിച്ച് പോലീസും വാഹന വകുപ്പും ഷാഡോ സ്ക്വാഡ് ചേർന്ന് കര്‍ശന നിരീക്ഷണം അടുത്ത ദിവസം മുതല്‍ ആരംഭിക്കുമെന്നണ് സൂചന .
കുട്ടിഡ്രൈവര്‍മാര്‍ ഇന്ന് വളരെ സാധാരണമായ ഒരു കാഴ്ചയായി മാറി . എന്നാല്‍ ഇങ്ങനെ ലൈസന്‍സിലാത്ത കുട്ടികള്‍ വണ്ടിയെടുത്ത് റോഡിലിറങ്ങളുന്നത് വാഹനം ഓടിക്കുന്ന കുട്ടിക്കും മറ്റുളവർക്കും അപകടമാണെന്ന് പ്രത്യേകം പറയേണ്ടതില്ലെല്ലോ. നിരവധി പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ സ്കൂട്ടറുകളും ബൈക്കുകളും കാറുകളും ഓടിക്കുന്നതും പൊലീസ് പരിശോധനകളെയും ട്രാഫിക് ക്യാമറകളെയും വെട്ടിച്ചു കടന്നു പോകുനതും നിത്യ കാഴ്ചകളാണ് . പലപ്പോഴും ഇങ്ങനെ ലൈസന്‍സില്ലാതെ വാഹനമോടിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ശിക്ഷിക്കപെടതെ രക്ഷപെടുന്നുത് പതിവ് രീതി . പോലീസ് സ്റ്റേഷനിൽ എത്തുന്ന രക്ഷിതാക്കളുടെ കണ്ണീരിന് മുന്നിൽ പോലീസ് മട്ട് മടക്കുകയും ചെറിയ പിഴ ഈടാക്കി പറഞ്ഞു വിടുകയും ചെയ്യും . എന്നാല്‍ ഇത്തരത്തില്‍ പിടിക്കപ്പെട്ടാല്‍ ഇനി മുതൽ ഒരു സൗജന്യവും നൽകില്ല എന്നാണ് പോലീസിൽ നിന്നും പുറത്തുവരുന്ന സൂചനകൾ .ഇതോടെ വാഹന ഉടമകളുടെ കൈകള്‍ക്ക് വിലങ്ങ് വീഴുകയും കീശ ചോരുകയും ചെയ്യും . മാത്രമല്ല വാഹന അപകടം ഉണ്ടായാൽ കൃത്യമായി തന്നെ കാര്യങ്ങൾ രേഖപ്പെടുത്താനും പോലീസിന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതാണെങ്കിലും ലൈസൻസില്ലാത്ത വണ്ടി ഓടിച്ചതായാലും ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കിലും വാഹനത്തിൽ അമിതമായ ആളുകളെ കുത്തി നിറച്ചതായാലും എല്ലാ വിവരങ്ങളും വാഹന അപകട കേസുകളിൽ ഒരു വിട്ടുവീഴ്ചയുമില്ലാതെ കൃത്യമായി തന്നെ രേഖപ്പെടുത്താനാണ് നിർദ്ദേശം. അതിനാല്‍ തന്നെ നിയമവിരുദ്ധമായി വാഹനമെടുത്ത് ചെത്താന്‍ ഇറങ്ങുന്ന കുട്ടി ഡ്രൈവര്‍മാരെ അടക്കിനിര്‍ത്തുന്നതാകും ഇനി അവരുടെ ഭാവിക്ക് നല്ലത്.
കുട്ടി’ ഡ്രൈവര്മാര്കുള്ള ശിക്ഷകള്‍
വാഹനത്തിന്റെ ഉടമസ്ഥനോട് 25,000 രൂപ പിഴ ഈടാക്കും.വാഹനത്തിന്റെ രജിസ്ട്രേഷന് ഒരു വര്‍ഷത്തേക്ക് റദ്ദ് ചെയ്യും.18 വയസ്സിനു താഴെയുള്ള വ്യക്തി വാഹനമോടിച്ചാല്‍ 25 വയസ്സുവരെ ഇന്ത്യന്‍ യൂണിയന് ലൈസന്‍സ് കിട്ടാന്‍ യോഗ്യതയില്ലാതാകും.മാതാപിതാക്കള്‍ക്കെതിരേ കേസെടുക്കും മാതാപിതാക്കള്‍ക്ക് മൂന്നുമാസംവരെ തടവ് ശിക്ഷ ലഭിക്കും.
അപകടം സംഭവിച്ചാൽ
ലൈസന്‍സില്ലാതെ വാഹനമോടിച്ച് ആര്‍ക്കെങ്കിലും പരിക്കുപറ്റുകയോ ജീവന് ആപത്ത് സംഭവിക്കുകയോ ചെയ്താല്‍ മാതാപിതാക്കള്‍ക്ക് വലിയ ശിക്ഷയാണ് ലഭിക്കുക. മരിച്ചയാളുടെ ജോലി, വീട്ടുകാരുടെ അവസ്ഥ, വയസ്സ്, വരുമാനം എന്നിവ നോക്കിയാണ് കോടതി നഷ്ടപരിഹാരം വിധിക്കുക. ലൈസന്‍സില്ലാതെയാണ് വാഹനമോടിക്കുന്നതെങ്കില്‍ കോടിക്കണക്കിന് രൂപ ആര്.സി. ഉടമ നല്‍കേണ്ടി വരും.