മംഗളൂരു: കീടനാശിനി കലർത്തിയ പാൽ നൽകി അഞ്ച് മാസം പ്രാമുള്ള പിഞ്ചുകുഞ്ഞിനെ രണ്ടാനമ്മകൊലപ്പെടുത്തി. കർണാടകയിലെ യാദ്ഗിർ ജില്ലയിലെ ബബാല ഗ്രാമത്തിലാണ് കൊടും ക്രൂരത നടന്നത്. ഓഗസ്റ്റ് 30 നാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ രണ്ടാനമ്മ ദേവമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ പിതാവ് സിദ്ദപ്പയ്ക്ക് ആദ്യ ഭാര്യ ശ്രീദേവിയിൽ കുട്ടികളുണ്ടാകാതെ വന്നതിനെ തുടർന്നാണ് ദേവമ്മയെ വിവാഹം കഴിച്ചത്.ഇവർക്ക് 4 മക്കളുണ്ട്. എന്നാൽ അടുത്തിടെ ആദ്യ ഭാര്യ ശ്രീദേവി സംഗീതയെന്ന പെൺകുഞ്ഞിന് ജന്മം നൽകി. ഇതോടെ ഭർത്താവിന്റെ സ്വത്തിൽ നിന്ന് ആദ്യ ഭാര്യയിലുണ്ടായ മകൾക്ക് വീതം നൽകേണ്ടി വരുമെന്ന് കരുതിയാണ് ദേവമ്മ കുട്ടിയെ കൊല്ലാൻ തീരുമാനിച്ചത്. തുടർന്ന് കീടനാശിനി കലർത്തിയ പാൽ നൽകി കൊല്ലുകയായിരുന്നു. വടഗേര പോലീസ് ദേവമ്മയെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു.