കണ്ണൂര്‍ : വീട്ടില്‍ നിന്നും കാണാതായ ഒന്നര വയസുകാരനെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സിറ്റി തയ്യിലെ കൊടുവള്ളി ഹൗസില്‍ ശരണ്യയുടെയും പ്രണവിന്റെ യും മകന് വിയാനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയെയും അച്ഛനെയും പൊലീസ് ചോദ്യം ചെയ്യുകയാണ്.രാവിലെ കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ സിറ്റി പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതശരീരം കടലിനടുത്തുള്ള കരിങ്കല്‍ ഭിത്തിയില്‍ കണ്ടെത്തിയത്. പ്രണവും ശരണ്യയും തമ്മിൽ കുടുംബ പ്രശ്നമുണ്ടെന്ന് പൊലീസ് ചോദ്യം ചെയ്യലിൽ വ്യക്തമായതായി കണ്ണൂർ സിറ്റി പൊലിസ് പറഞ്ഞു. പ്രണയവിവാഹിതരാണ് ഇരുവരും കഴിഞ്ഞ ദിവസം രാത്രിയാണ് കുറെക്കാലമായി അകന്നു കഴിഞ്ഞിരുന്ന പ്രണവ് വീട്ടിലെത്തിയത്. കുഞ്ഞിനെ കാണാനില്ലെന്ന് ഇയാളാണ് ആദ്യം പരാതി നൽകിയത്.