ഇൻസ്റ്റഗ്രാമിൽ അരങ്ങേറ്റം കുറിച്ച് നയൻതാര, മണിക്കൂറുകൾക്കുള്ളിൽ അഞ്ച് ലക്ഷത്തിലേറെ ഫോളോവേഴ്സ്; നടി ഫോളോ ചെയ്യുന്നത് ഈ അഞ്ച് പേരെ മാത്രം
ഇൻസ്റ്റഗ്രാമിൽ അരങ്ങേറ്റം കുറിച്ച് ലേഡി സൂപ്പർസ്റ്റാർ നയൻതാര. ജവാന്റെ റിലീസ് അടുത്തിരിക്കുന്ന വേളയിലാണ് നടി ഇൻസ്റ്റഗ്രാമിൽ എത്തിയത്. സിനിമയുടെ ട്രെയിലറും പങ്കുവച്ചിട്ടുണ്ട്. കൂടാതെ തന്റെ ഇരട്ടക്കുഞ്ഞുങ്ങൾക്കൊപ്പമുള്ള വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ആദ്യമായിട്ടാണ് കുട്ടികളുടെ മുഖം കാണിച്ചുള്ള വീഡിയോ പുറത്തുവിടുന്നത്.
‘നാൻ വന്തിട്ടെന്ന് സൊല്ല്’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.ഇൻസ്റ്റഗ്രാമിൽ അക്കൗണ്ടെടുത്ത് മണിക്കൂറുകൾക്കുള്ളിൽ അഞ്ച് ലക്ഷത്തിലധികം ഫോളേവേഴ്സിനെയാണ് നയൻതാര സ്വന്തമാക്കിയിരിക്കുന്നത്.
മലയാള സിനിമയിലെ താരങ്ങളടക്കം ഫോളോവേഴ്സിന്റെ ലിസ്റ്റിലുണ്ട്. എന്നാൽ നിലവിൽ നടി അഞ്ച് പേരെ മാത്രമാണ് ഫോളോ ചെയ്യുന്നത്. ഭർത്താവ് വിഗ്നേഷ് ശിവൻ, ഷാരൂഖ് ഖാൻ, മിഷേൽ ഒബാമ, റൗഡി പിക്ചേഴ്സ്, അനുരുദ്ധ് രവിചന്ദർ തുടങ്ങിയവരെയാണ് നയൻതാര ഫോളോ ചെയ്യുന്നത്.