ഈ ആറ് ഭക്ഷണങ്ങള്‍ ഒരിക്കലും ചൂടാക്കി കഴിക്കരുത്; കാൻസറിന് വരെ കാരണമാവും
ഫ്രിഡ്ജിന്റെ ഉപയോഗം വര്‍ദ്ധിച്ചതോടെ ഇന്ന് മിക്ക വീടുകളിലും പതിവുള്ള കാര്യമാണ് ഭക്ഷണം വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്നത്.
കുറച്ചധികം ആഹാരം ഉണ്ടാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചതിനുശേഷം ആവശ്യത്തിന് മാത്രമെടുത്ത് ചൂടാക്കി കഴിക്കുകയായിരിക്കും മിക്കവാറും പേരും ചെയ്യുന്നത്. എന്നാല്‍ എല്ലാ ആഹാരവും അങ്ങനെ ചൂടാക്കി കഴിക്കാമോ? ചിക്കൻ, ഉരുളക്കിഴങ്ങ്, ചീര, ബീറ്റ്റൂട്ട്, ചോറ്, മുട്ട എന്നിവ വീണ്ടും ചൂടാക്കി ഉപയോഗിക്കാൻ പാടില്ല.
ചിക്കൻ
ചിക്കൻ വിഭവങ്ങള്‍ ആവര്‍ത്തിച്ച് ചൂടാക്കുമ്ബോള്‍ അതിലടങ്ങിയിരിക്കുന്ന പ്രോട്ടീൻ സംയുക്തങ്ങള്‍ വിഘടിക്കും. ഇത് വയറുവേദനയ്ക്കും മറ്റും കാരണമാവുകയും ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. മാത്രമല്ല, ആവര്‍ത്തിച്ച് ചൂടാക്കുന്നത് രുചിയെയും ഗുണത്തെയും ബാധിക്കും.
ബീറ്റ്റൂട്ട്
ബീറ്റ്റൂട്ട് ചൂടാക്കുമ്ബോള്‍ അതിലടങ്ങിയിരിക്കുന്ന നൈട്രേറ്റ് കാര്‍സിനോജെനിക് ആയി മാറും. ഇത് കാൻസര്‍ പിടിപെടാൻ കാരണമാകും. വയറുവേദന പോലുള്ള ആരോഗ്യപ്രശ്നങ്ങളും ബീറ്റ്റൂട്ട് ആവര്‍ത്തിച്ച് ചൂടാക്കി കഴിക്കുന്നതുകൊണ്ട് ഉണ്ടാവും.
മുട്ട
മുട്ട ഒറ്റത്തവണ മാത്രമേ ചൂടാക്കാൻ പാടുള്ളൂ. അമിതമായി ചൂടാക്കുന്നത് മുട്ടയിലടങ്ങിയിരിക്കുന്ന പ്രോട്ടീനിന്റെ സാന്നിദ്ധ്യം കുറയ്ക്കും.
ചീര
നൈട്രേറ്റ് ധാരാളമായി അടങ്ങിയ ചീര ആവര്‍ത്തിച്ച് ചൂടാക്കുമ്ബോള്‍ അതില്‍ നൈട്രേറ്റ് കാൻസറിന് കാരണമാകുന്ന കാര്‍സിനോജനിക് ആയി മാറും.
ഉരുളക്കിഴങ്ങ്
മിക്കവീടുകളില്‍ ആഴ്ചയില്‍ മൂന്നോ നാലോ തവണയെങ്കിലും ഉരുളക്കിഴങ്ങ് കൊണ്ടുള്ള വിഭവങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഉരുളക്കിഴങ്ങ് വിഭവങ്ങള്‍ ആവര്‍ത്തിച്ച് ചൂടാക്കുന്നത് ബോട്ടുലിസം എന്ന അവസ്ഥയ്ക്ക് കാരണമാവും. ക്ലോസ്ട്രിഡിയം ബോട്ടുലിനം ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന വിഷവസ്തുക്കള്‍ മൂലമുണ്ടാകുന്ന അപൂര്‍വ വിഷബാധയാണ് ബോട്ടുലിസം.
ചോറ്
ചോറ് ആവര്‍ത്തിച്ച് ചൂടാക്കുന്നത് അതിലെ ബാക്ടീരിയ ഇരട്ടിക്കാൻ കാരണമാവും. ചോറ് ചൂടാക്കിയതിനുശേഷം അത് സാധാരണ ഊഷ്മാവില്‍ എത്തുമ്ബോഴാണ് ബാക്ടീരിയ ഇരട്ടിക്കുന്നത്. ചൂടാക്കുന്നതിന് പകരം വെള്ളത്തിലിട്ട് തിളപ്പിച്ചെടുക്കാനെ പാടുള്ളൂ