റൊണാൾഡോയെ ‘കാണാൻ’ കാഴ്ചയില്ലാത്ത പെൺകുട്ടി; ചേർത്തുപിടിച്ച് താരം
റിയാദ്∙ കളിക്കളത്തിലെത്തിയ കാഴ്ചയില്ലാത്ത പെൺകുട്ടിയെ ചേർത്തുപിടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി പ്രോ ലീഗിൽ അൽ ഫത്തെയെ 5–0ന് തകർത്തശേഷമാണ് അൽ നസർ താരമായ ക്രിസ്റ്റ്യാനോ പെൺകുട്ടിയെ കാണാൻ സമയം കണ്ടെത്തിയത്. പെൺകുട്ടിയെ ക്രിസ്റ്റ്യാനോ ചേർത്തുപിടിക്കുന്ന ദൃശ്യങ്ങൾ വൈറലായി.
ഞാൻ നിങ്ങളുടെ വലിയ ആരാധികയാണെന്ന് പെൺകുട്ടി റൊണാൾഡോയോട് പറഞ്ഞു. ‘‘ഞാൻ നിങ്ങളുള്ളതുകൊണ്ട് മാത്രമാണ് ഇവിടേക്ക് വന്നത്. ഞാൻ നിങ്ങളുടെ കളിയെ സ്നേഹിക്കുന്നു. നിങ്ങളാണ് മൂന്ന് ഗോളുകൾ അടിച്ചതെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല പെൺകുട്ടി’’ പറഞ്ഞു. പെൺകുട്ടിയെ ചേർത്തുപിടിച്ച റൊണാൾഡോ നന്ദി പറഞ്ഞു. ഫുട്ബോളിൽ ഓട്ടോഗ്രാഫും നൽകി.
ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളും തോൽവിയോടെ തുടങ്ങിയ അൽ നസർ തുടർന്നുള്ള രണ്ടു മത്സരങ്ങളിൽ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. അൽ ഫാതിഹിനെതിരെ മറുപടിയില്ലാത്ത അഞ്ചു ഗോളിനായിരുന്നു ജയം. മത്സരത്തിൽ ക്രിസ്റ്റ്യാനോ ഹാട്രിക്കും മാനെ രണ്ട് ഗോളുകളും നേടിയിരുന്നു. തുടർന്ന് അൽ ശബാബിനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് വീഴ്ത്തിയത്. ക്രിസ്റ്റ്യാനോ രണ്ടു ഗോളുകളും പെനാൽറ്റിയിലൂടെയാണ് നേടിയത്.
A wonderful clip of Cristiano Ronaldo with a blind Christian fangirl 💛
— Ardolf Gütler (@PepsiEra) August 26, 2023