‘അസൗകര്യം’; മന്ത്രി എ.സി മൊയ്തീന് നാളെ ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ല
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുൻ മാനേജർ ബിജു കരീമിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ഇടനിലക്കാരൻ കിരണും ഇ.ഡിക്ക് മുന്നില്‍ ഹാജരായിട്ടുണ്ട്. കൊച്ചിയിലെ ഇ.ഡി ഓഫീസിലാണ് ഇരുവരും എത്തിയത്.
അതേമസമയം ഇ.ഡിക്ക് മുന്നിൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടിയിരുന്ന മന്ത്രി എ.സി മൊയ്തീൻ നാളെ ഹാജരാകില്ലെന്ന് അറിയിച്ചു. നാളെ ഹാജരാകണമെന്ന് കാണിച്ച് ഇ.ഡി അയച്ച നോട്ടീസിന് അസൗകര്യം അറിയിച്ച് എ.സി മൊയ്തീൻ മറുപടി നൽകിയിട്ടുണ്ട്. വ്യാഴാഴ്ച ഹാജരാകുന്നതിന് അസൗകര്യം ഉണ്ടെന്നും പകരം മറ്റൊരു ദിവസം ഹാജരാകാമെന്നും ആയിരുന്നു എ.സി മൊയ്തീന്റെ മറുപടി.
നേരത്തെ കരുവന്നൂർ ബാങ്കിലെ ബിനാമി ഇടപാടുകൾ നടന്നത് എ.സി.മൊയ്തീന്റെ നിർദേശപ്രകാരമാണെന്നായിരുന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. ക്രമക്കേടുകൾക്ക് ഒരു രാഷ്ട്രീയപാർട്ടിയുടെ ജില്ലാതല നേതാക്കൾ വരെ കൂട്ടുനിന്നുവെന്നും ഇ.ഡി പറയുന്നു. ആകെമൊത്തം 150 കോടി രൂപയുടെ ക്രമക്കേടുകൾ നടന്നുവെന്നാണ് ഇ.ഡിയുടെ ഭാഷ്യം. എ.സി.മൊയ്തീൻ എം.എൽ.എയുടെ 28 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവും മരവിപ്പിച്ചിരുന്നു