ഉപ്പള: ഉപ്പളയിലെ സ്കൂളിന് സമീപം വാഹനാപകടം. ഗുഡ്സ് ലോറിയടക്കം മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു വാഹനത്തിന്റെ ഡ്രൈവര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങി. ഇയാളെ നാട്ടുകാരും ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് അരമണിക്കൂറോളം പ്രയത്നിച്ച് രക്ഷപ്പെടുത്തി മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി. രാവിലെ 7.30 ഓടു കൂടിയാണ് അപകടം ഉണ്ടയത്. സംഭവത്തെതുടര്‍ന്ന് ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതം തടസ്സപ്പെട്ടിരിന്നു.