വിദ്യാര്‍ഥിനികളെ കൊണ്ട് സര്‍ക്കാര്‍ ബസ് തള്ളിയിച്ചു; നാല് ജീവനക്കാര്‍ക്ക് സസ്പെന്ഷന്
കന്യാകുമാരി: നാഗര്‍കോവിലില്‍ കോളേജ് വിദ്യാര്‍ഥിനികളെ കൊണ്ട് സര്‍ക്കാര്‍ ബസ് തള്ളിയിച്ച സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടി. ബസിന്റെ ഡ്രൈവര്‍, കണ്ടക്ടര്‍ അടക്കം നാലുപേരെ സസ്പെന്‍ഡ് ചെയ്തു. വിദ്യാര്‍ഥിനികളെ കൊണ്ട് ബസ് തള്ളി നീക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചത്.
വ്യാഴാഴ്ച പഴയ താലൂക്ക് ഓഫീസിന്റെ സമീപത്ത് വച്ചായിരുന്നു സംഭവം. റോഡില്‍ കേടായ ബസ് വിദ്യാര്‍ഥിനികളെ ഉപയോഗിച്ച് തള്ളിനീക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ രൂക്ഷവിമര്‍ശനമായിരുന്നു ഉയര്‍ന്നത്. പ്രദേശത്തെ ബസുകള്‍ സ്ഥിരീമായി കേടാകുന്നതും യാത്രക്കാര്‍ ചൂണ്ടിക്കാണിച്ചിരുന്നു.