ഹരിതകര്‍മസേനക്കായി നിരവധി പദ്ധതികള്‍
കാസര്‍കോട് ; ഹരിത കര്‍മ്മ സേനയ്ക്കായി വാര്‍ഷിക പദ്ധതിയില്‍ നിരവധി പദ്ധതികളാണ് തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് രൂപീകരിച്ചിട്ടുള്ളത്. ആധുനിക സൗകര്യങ്ങളുള്ള എം.സി.എഫ് നിലവില്‍ ഉണ്ടെകിലും ഒരു കോടി ചെലവില്‍ രണ്ടാമതൊരു എം.സി.എഫ് കൂടി നിര്‍മ്മിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ 50 ലക്ഷം രൂപ ചെലവഴിച്ച് 72 മിനി എം.സി.എഫുകള്‍ ഈ വര്‍ഷം ഹരിത കര്‍മ്മ സേനയ്ക്കായി ഒരുക്കും. ഹരിതചട്ടം ഉറപ്പു വരുത്തുന്നതിനായി 5 ലക്ഷം രൂപ വകയിരുത്തിയിട്ടുള്ള ഹരിത കര്‍മ്മ സേന കാറ്റെറിംഗ് യൂണിറ്റ്, ഒരു ലക്ഷം രൂപ വകയിരുത്തിയ ഇനോക്കുലം നിര്‍മ്മാണ യൂണിറ്റ്, 3 ലക്ഷം രൂപ വകയിരുത്തിയ കളക്ഷന്‍ സെന്റര്‍, 70000 രൂപ വകയിരുത്തിയ എക്സ്പോഷര്‍ വിസിറ്റ് എന്നിവയും പഞ്ചായത്തിന്റെ അഭിമാന പദ്ധതികളാണ്. നിലവിലുള്ള എം.സി.എഫ് നവീകരണത്തിന് 12 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
വൈസ് പ്രസിഡണ്ട് ഇ.എം ആനന്ദവല്ലി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ എ.കെ ഹാഷിം, ശംസുദ്ധീന്‍ ആയിറ്റി, എം.സൗദ, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ എം.മാലതി, തിരുവോണം ഇക്കോ ഇന്‍ഡസ്ട്രീസ് മാനേജിങ് ഡയറക്റ്റര്‍ ജെലീന മെര്ലിന് ഇഗ്നേഷ്യസ്, നവകേരളം മിഷന് റിസോഴ്സ് പേഴ്സണ്‍ പി.വി ദേവരാജന്‍, വി.ഇ.ഒ എസ്.കെ പ്രസൂണ്‍, രജിഷ കൃഷ്ണന്, കെ.വി കാര്‍ത്യായനി, മറ്റു വാര്‍ഡ് മെമ്പര്‍മാര്‍, ഹരിത കര്‍മ്മ സേന കണ്‍സോര്‍ഷ്യം ഭാരവാഹികളായ വി.വി രാജശ്രീ, കെ. ഷീന എന്നിവര്‍ പങ്കെടുത്തു.