ജില്ലയിലെ പോളിംഗ് സ്റ്റേഷനുകളുടെ മാറ്റങ്ങള്‍ അംഗീകരിച്ചു; രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു
കാസര്‍കോട്; ജില്ലയിലെ പോളിംഗ് സ്റ്റേഷനുകളുടെ മാറ്റം സംബന്ധിച്ച് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാരായ തഹസില്‍ദാര്‍മാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം അംഗീകരിച്ചു.ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖറുടെ അധ്യക്ഷതിയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. ജില്ലയില്‍ സ്ഥലം മാറുന്ന 25 പോളിംഗ് സ്റ്റേഷനുകളുടെയും, മറ്റൊരു കെട്ടിടത്തിലേക്ക് മാറുന്ന 82 പോളിംഗ് സ്റ്റേഷനുകളുടെയും പേരുകളില്‍ മാറ്റം വരുന്ന 147 പോളിംഗ് സ്റ്റേഷനുകളുടെയും വിശദാംശങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു. മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ ഏഴ് പോളിംഗ് സ്റ്റേഷനുകളുടെ സ്ഥലം മാറും. 19 പോളിംഗ് സ്റ്റേഷന് മറ്റൊരു കെട്ടിടത്തിലേക്ക് മാറും. 20 പോളിംഗ് സ്റ്റേഷനുകളുടെ പേരുകള്‍ മാറും. കാസര്‍കോട് നിയോജക മണ്ഡലത്തില്‍ രണ്ട് പോളിംഗ് സ്റ്റേഷനുകളുടെ സ്ഥലം മാറും. 11 പോളിംഗ് സ്റ്റേഷനുകളുടെ കെട്ടിടം തൊട്ടടുത്ത കെട്ടിടത്തിലേക്ക് മാറും. 54 പോളിംഗ് സ്റ്റേഷനുകളുടെ പേരുകള്‍ മാറും. ഉദുമ നിയോജക മണ്ഡലത്തില്‍ അഞ്ച് പോളിംഗ് സ്റ്റേഷനുകളുടെ സ്ഥലം മാറും. 13 എണ്ണത്തിന്റെ കെട്ടിം മാറും. 53 എണ്ണത്തിന്റെ പേര് മാറും. കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ നാല് പോളിംഗ് സ്റ്റേഷനുകളുടെ സ്ഥലം മാറും. 24 പോളിംഗ് സ്റ്റേഷനുകളുടെ കെട്ടിടം തൊട്ടടുത്ത കെട്ടിടത്തിലേക്ക് മാറും. 12 പോളിംഗ് സ്റ്റേഷനുകളുടെ പേര് മാറും. തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ ഏഴ് പോളിംഗ് സ്റ്റേഷനുകളുടെ സ്ഥലം മാറും. പതിനഞ്ച് എണ്ണത്തിന്റെ കെട്ടിടം തൊട്ടടുത്ത കെട്ടിടത്തിലേക്ക് മാറും. എട്ട് പോളിംഗ് സ്റ്റേഷനുകളുടെ പേരുകള്‍ മാറും. ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ പ്രവര്‍ത്തനം യോഗത്തില്‍ വിലയിരുത്തി.
എഡിഎം കെ നവീന്‍ ബാബു, സബ്കളക്ടര്‍ സൂഫിയാന് അഹമ്മദ്, അസിസ്റ്റന്റ് കളക്ടര്‍ ദിലീപ് കെ കൈനിക്കര, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ കെ അജേഷ്, ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ) വി.എന്‍ ദിനേഷ് കുമാര്‍, കാസര്‍കോട് തഹസില്‍ദാര്‍ എസ് ഉണ്ണികൃഷ്ണന്, ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ എന്‍ മണിരാജ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം കുഞ്ഞമ്പു നമ്പ്യാര്‍, കെ.എ മുഹമ്മദ് ഹനീഫ്, മൂസ ബി ചെര്‍ക്കള, വിവിധ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.