കണ്ണൂര്: കണ്ണൂര് തയ്യിലിൽ പിഞ്ചുകുഞ്ഞിൻ്റെ മൃതദേഹം കടലിൽ കണ്ടെത്തി. തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ-പ്രണവ് ദമ്പതികളുടെ ഒന്നരവയസുള്ള മകൻ വിയാൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.ഇന്നലെ രാത്രി ഉറക്കി കിടത്തിയ കുഞ്ഞിനെ രാവിലെ കാണാതായിരുന്നുവെന്ന് പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു. തുടര്ന്ന് നടത്തിയ തെരച്ചിലിലാണ് കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമെന്ന് സംശയിക്കുന്നതായി കുട്ടിയുടെ അമ്മയുടെ ബന്ധു ആരോപിച്ചു.