കാര്‍ഗില്‍ വിജയ് ദിവസ് ; ജില്ലാ കളക്ടര്‍ പുഷ്പാര്‍ച്ചന നടത്തി
കാസര്‍കോട് : കാര്‍ഗില്‍ വിജയ് ദിവസിന്റെ ഭാഗമായി കളക്ടറേറ്റിലെ കാര്‍ഗില്‍ സ്മാരകത്തില്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ പുഷ്പാര്‍ച്ചന നടത്തി. രാജ്യത്തിന് വേണ്ടി ജീവന് ത്യാഗം ചെയ്തവരെയും പോരാടിയവരെയും ഓരോ പൗരന്മാരും സ്മരിക്കണമെന്നും രാജ്യത്തോടുള്ള കടമ നിര്‍വഹിക്കാന്‍ ഓരോ പൗരനും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ സൈനിക ഉദ്യോഗസ്ഥരായ കെ.രാജന് സ്വാഗതവും രാജീവന് പാലോത്ത് നന്ദിയും പറഞ്ഞു. എ.ഡി.എം കെ.നവീന്‍ ബാബു, സൈനിക മേഖലയില്‍ പ്രവര്‍ത്തിച്ചവര്‍, വിവിധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.