കാസര്‍കോട് ജില്ലാപഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലനം ഏകദിന ശില്പശാല നടത്തി
കാസര്‍കോട്: ജില്ലയിലെ ജൈവ വൈവിധ്യ പരിപാലന സമിതികളെ സ്വയം ചലനാത്മകമാക്കുന്നതിനും ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റടുത്തു നടപ്പിലാക്കുന്നതിനും ബി.എം.സികളെ കൂടുതല്‍ പ്രാപ്തമാക്കുന്നതിനായി ഏകദിന ശില്പശാല നടത്തി. ഡി.പി.സി ഹാളില്‍ നടന്ന ശില്പശാല ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.ശകുന്തള അധ്യക്ഷത വഹിച്ചു.
വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗീതാകൃഷ്ണന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഷിനോജ് ചാക്കോ, ജില്ലാ പഞ്ചായത്ത് അംഗം നാരായണ നായിക് എന്നിവര്‍ സംസാരിച്ചു. കേരള സ്റ്റേറ്റ് ബയോഡൈവേഴസിറ്റി ബോര്‍ഡ് മെമ്പര്‍ കെ.വി.ഗോവിന്ദന്, മുന്‍ മെമ്പര്‍ സെക്രട്ടറി ഡോ.വി.ബാലകൃഷ്ണന് എന്നിവര്‍ ക്ലാസെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന് ജില്ലാ പഞ്ചായത്ത് ബി.എം.സി പ്രവര്‍ത്തനങ്ങളും ബി.എം.സി പദ്ധതികളും വിശദീകരിച്ചു.
ചടങ്ങില്‍ പ്രൊഫ.വി.ഗോപിനാഥന് മോഡറേറ്ററായി.
ജൈവ വൈവിധ്യ- പരിസ്ഥിതി സംരക്ഷണത്തില്‍ ഇടപെടലുകള്‍ നടത്തുന്ന വി.സി.ബാലകൃഷ്ണന്, പ്രൊഫ എം. ഗോപാലന്, ഡോ.ബിജു, ടി.എം.സുസ്മിത, ശ്യാംകുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ.സജീവന് സ്വാഗതവും ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വി.എം.അഖില നന്ദിയും പറഞ്ഞു. ശില്പശാലയോട് അനുബന്ധിച്ച് കുമ്പള ഹോളി ഫാമിലി സ്കൂളിലെ ജൈവവൈവിധ്യ ക്ലബ്ബിലെ കൂട്ടുകാര്‍ ഒരുക്കിയ ജൈവവൈവിധ്യവുമായി ബന്ധപെട്ട പുസ്തക പ്രദര്‍ശനവും നടന്നു.