ട്രാന്‍സ്ഫോമറിന് ചുറ്റുവേലിയില്ലെന്ന് പരാതി; നിമിഷങ്ങള്‍ക്കുള്ളില്‍ പരിഹാരം കണ്ടെത്തി കെ.എസ്.ഇ.ബി
കാസര്‍കോട്: അണങ്കൂര്‍ – പെരുമ്പളക്കടവ് പാലം റോഡില്ചാല ബെദിരയില്‍ ചുറ്റുവേലിയില്ലാത്തതിനാല് അപകടാവസ്ഥയിലായിരുന്ന ട്രാന്‍സ്ഫോമറിന് നിമിഷങ്ങള്‍ക്കകം പരിഹാരം കണ്ടെത്തി കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ്.. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ള നിരവധി പേര് ദിനേന നടന്നുപോകുന്ന വഴിയരികിലുള്ള ട്രാന്‍സ്ഫോമറിന് ചുറ്റുവേലിയില്ലാത്തതും ഫ്യൂസ് തുറന്നു വെച്ചിരിക്കുന്നതും നാട്ടുകാര്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖറിന്റെ നിര്‍ദ്ദേശപ്രകാരം കെ.എസ്.ഇ.ബി ഉടന്‍ തന്നെ ട്രാന്‍സ്ഫോമറിന് ചുറ്റുവേലി നിര്‍മ്മിക്കുകയും ഫ്യൂസുകളെല്ലാം അടച്ചിടുകയും ചെയ്തു. കാടുകയറിയ നിലയില്‍ നിന്ന് ട്രാന്‍സ്ഫോമര്‍ വൃത്തിയാക്കുകയും ചെയ്തു.