ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ജില്ലാതല ഉദ്ഘാടനം നടത്തി
കാസര്‍കോട് : കാസര്‍കോട് ജില്ലാ വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കാസര്‍കോട് ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ അഡിഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ.നവീന്‍ ബാബു ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ വി.എസ്.ഷിംന സ്വാഗതം പറഞ്ഞു. കാസര്‍കോട് മുനിസിപ്പാലിറ്റി വൈസ് ചെയര്‍പേഴ്സണ്‍ ഷംസീദ ഫിറോസ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ രഞ്ജിത, പ്രിന്‍സിപ്പല്‍ കെ.സി.മുഹമ്മദ് കുഞ്ഞി, ഹെഡ്മിസ്ട്രസ് എ.ഉഷ, സ്കൂള്‍ കൗണ്‍സിലര്‍ ദിവ്യ എന്നിവര്‍ സംസാരിച്ചു. ഡോ.വിനോദ് കുമാര്‍ പെരുമ്പള ലൈഫ് സ്കില്‍ എന്ന വിഷയത്തില്‍ പരിശീലനം നല്കി. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ദില്‍ന നന്ദിയും അറിയിച്ചു.