സലാല: മസ്കറ്റ് സലാലയില്‍ മുളക്പൊടിയെറിഞ്ഞ് മലയാളി യുവാവിനെ കവര്‍ച്ച ചെയ്യാന്‍ ശ്രമം. സലാല നഗരത്തിന്റെ തെക്കു ഭാഗത്തുള്ള മുന്തസ റോഡില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ച 2.30ഓടെയായിരുന്നു സംഭവം.ഇംഗ്ലീഷ് ലാംഗ്വേജ് സെന്ററിന് അടുത്തുള്ള ഫുഡ്സ്റ്റഫ് കടയില്‍ ജോലി ചെയ്യുന്ന പാലക്കാട് സ്വദേശി ഹമീദിന് നേരെ സിറ്റി ലൈറ്റ് റസ്റ്റാറന്റിന് സമീപമാണ് ആക്രമണമുണ്ടായത്.
രാത്രി കടയടച്ച് സൈക്കിളില്‍ താമസ സ്ഥലത്തേക്ക് പോകുകയായിരുന്ന ഹമീദിനെ സിറ്റി ലൈറ്റ് റെസ്റ്റോറന്റിന് സമീപം വെച്ചാണ് മുന്നംഗ സംഘം മുളക്പൊടി എറിഞ്ഞത്. ഒന്നും കാണാന്‍ വയ്യാതായ ഹമീദിന്റെ പോക്കറ്റിലും ദേഹത്തും പരിശോധന നടത്തിയ സംഘം കാശൊന്നും കൈയ്യിലില്ലെന്ന് മനസ്സിലാക്കി.തുടര്‍ന്ന് കുതറി ഓടിയ ഹമീദ് അടുത്തുതന്നെയുള്ള താമസ സ്ഥലത്ത് പ്രയാസപ്പെട്ട് എത്തി ഒച്ചവെച്ച് ആളെ കൂട്ടിയപ്പോഴേക്കും മൂന്നംഗ സംഘം സമീപത്തെ തെങ്ങിന്‍തോപ്പിലേക്ക് ഓടി മറഞ്ഞു. സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണുന്നതനുസരിച്ച് മൂന്നംഗ ഏഷ്യന്‍ വംശജരാണ് ആക്രമണത്തിന് പിന്നില്‍.കണ്ണിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഹമീദ് ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പൊലീസില്‍ നല്കിയ പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.