തൃശൂരിൽ വഞ്ചിമറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
തൃശൂര്‍∙ പനമുക്ക് പുത്തന്‍വെട്ടുകായലിന് സമീപം ചാമക്കോളില്‍ വഞ്ചി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പനമുക്ക് സൊസൈറ്റിക്ക് പിറകുവശം ചീക്കോടന്‍ വീട്ടില്‍ പരേതനായ ജോസിന്റെയും കവിതയുടെയും മകന് ആഷിഖ് (23) ആണ് മരിച്ചത്. വെള്ളം നിറഞ്ഞ പാടത്ത് വഞ്ചിയുമായി ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം. രണ്ടുപേർ നീന്തി രക്ഷപ്പെട്ടു.