സ്കൂളിലൊരുക്കിയ റോക്കറ്റ് വിക്ഷേപണ കേന്ദ്രം കൗതുകമായി
കുമ്പള: ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് ജി എച്ച് എസ് എസ് കുമ്പള സ്കൂളില്‍ ഒരുക്കിയ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന്റെ മാതൃക വിദ്യാര്‍ത്ഥികളില്‍ കൗതുകമായി.ചാന്ദ്രദിനത്തോടനുബന്ധിച്ച് സ്കൂളിലെ വിവിധ ക്ലബ്ബുകള്‍ നടത്തിയ പരിപാടിയുടെയും മാതൃക റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന്റെയും ഉദ്ഘാടനം സ്കൂള്‍ എച്ച് എം ശൈലജ വിആര്‍ ഉദ്ഘാടനം ചെയ്തു.സ്റ്റാഫ് സെക്രട്ടറി ദിനേശന് അധ്യക്ഷത വഹിച്ചു. അധ്യാപകരായ മധുസൂദനന്,പ്രദീപ് കുമാര്‍, ഹൈറുന്നിസ,രഞ്ജിനി,ഗൗരീഷന് തുടങ്ങിയവര്‍ സംസാരിച്ചു.കുട്ടികള്‍ക്കായി ക്വിസ് മത്സരം,പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ സംഘടിപ്പിച്ചു.