പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസ് : കാസര്‍കോട് സ്വദേശി മുഹമ്മദ് ഷമീര്‍ അറസ്റ്റില്‍
കാസര്‍കോട്:താമരശ്ശേരിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മുഖ്യപ്രതി പിടിയില്‍. കാസര്‍കോട് സ്വദേശിയായ മുഹമ്മദ് ഷമീര്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ കൊലപാതകശ്രമം ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയാണ്. കല്‍പ്പറ്റ-പടിഞ്ഞാറത്തറ റൂട്ടില്‍ പുഴമുടി എന്ന സ്ഥലത്തെ സ്വകാര്യ റിസോര്‍ട്ടില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. താമരശ്ശേരി സ്വദേശിയായ ഷാഫിയെയാണ് ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ഏപ്രിലില്‍ തട്ടിക്കൊണ്ടുപോയത്. 10 ദിവസത്തിന് ശേഷമാണ് ഷാഫിയെ കണ്ടെത്താനായത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്നാണ് അറിയുന്നത്.