ഭിന്നശേഷി ഉള്ളവര്‍ക്ക് സ്വയം തൊഴിലിനായി പെട്ടിക്കട നല്കി
കാസര്‍കോട്: വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് പരിധിയിലെ അര്‍ഹരായ ഭിന്നശേഷിയുള്ളവര്‍ക്ക് പെട്ടിക്കട നല്കി. പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി.ഇസ്മയില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം ഇ. ടി.ജോസ്, വി.ഇ.ഒ മാരായ സുരേഷ് കുമാര്‍, സന്ദീപ് കുമാര്‍ എസ് പൈ തുടങ്ങിയവര്‍ പങ്കെടുത്തു.