കാണാതായ 27 കാരൻ മരിച്ച നിലയിൽ, സമീപത്ത് ബൈക്കും ഫോണും
വയനാട്: മുട്ടിലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാദർപടി സ്വദേശി വാരിയാട്ടുകുന്ന് രവിയുടെ മകൻ അരുൺകുമാർ (27) ആണ് മരിച്ചത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ബൈക്കും മൊബൈൽ ഫോണും ചെരിപ്പും കണ്ടെത്തി. കഴിഞ്ഞ 17 മുതൽ ഇദ്ദേഹത്തെ കാണാതായിരുന്നു. മീനങ്ങാടി പോലീസ് സ്റ്റേഷനിൽ യുവാവിനെ കാണാതായതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ്. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് കേസെടുത്തു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മാറ്റും.