വടകരയിൽ തെരുവുനായ ആക്രമണം; വിദ്യാർഥികൾ ഉൾപ്പെടെ 7 പേർക്ക് കടിയേറ്റു
കോഴിക്കോട്: വടകരയിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ 7 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. വടകരയുടെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് തെരുവ് നായയുടെ അക്രമണം ഉണ്ടായത്. ട്യൂഷൻ കഴിഞ്ഞ് സ്കൂളിലേക്ക് പോകുന്നതിനിടെയാണ് കുട്ടികൾക്ക് കടിയേറ്റത്.
സ്കൂൾ ജീവനക്കാരൻ, പ്രദേശവാസിയായ വയോധിക, കാർപെൻ്റർ തൊഴിലാളി, അക്ഷയ ജീവനക്കാരി, റെയിൽവെ ജീവനക്കാരൻ എന്നിവരേയും നായ ആക്രമിച്ചു. പരിക്കേറ്റവർ വടകര ജില്ല ആശു പത്രിയിൽ ചികിത്സ തേടി. ഏഴ് പേർക്കും കാലിനാണ് കടിയേറ്റത്.