ആലപ്പുഴയില്‍ കാറില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 6450 പായ്ക്കറ്റ് ഹാന്‍സുമായി യുവാക്കള്‍ പിടിയില്‍
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ കാറില്‍ ഒളിപ്പിച്ചുകടത്തിയ വന്‍ ഹാന്‍സ് ശേഖരം പിടികൂടി. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കുത്തിയതോട് പൊലീസും ചേര്‍ന്ന നടത്തിയ പരിശോധനയിലാണ് കുത്തിയതോട് പള്ളിത്തോട് ജംഗ്ഷനില്‍ നിന്നും 6450 പായ്ക്കറ്റ് ഹാന്‍സുമായി തോട്ടപ്പള്ളി ഷെമി മന്‍സിലില്‍ ഷെമീര്‍(39), പുറക്കാട് കൈതവളപ്പില്‍ അഷ്ക്കര്‍ (39) എന്നിവരെ അറസ്റ്റ് ചെയ്തത്. അരുരില്‍ വെച്ച് പൊലീസിനെ വെട്ടിച്ച് തീരദേശ റോഡിലുടെ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് ഇവര്‍ പിടിയിലാകുന്നത്.
ബംഗളൂരുവില്‍ നിന്ന് കാറില്‍ കടത്തി കൊണ്ട് വന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ആണ് പൊലീസ് പിടിച്ചെടുത്ത്. മാസങ്ങളായി ഇവര്‍ നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ വില്‍പ്പന നടത്തിവരികയായിരുന്നു. ഒരു പായ്ക്കറ്റിന് 20 രൂപയ്ക്ക് കിട്ടുന്ന ഹാന്‍സ് ഇയാള്‍ 80 രൂപയ്ക്കാണ് ആണ് ഇവര്‍ വിറ്റിരുന്നത്. പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങളും വാഹനവും കോടതിക്ക് കൈമാറി.
പരിശോധനയില്‍ നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ് പി സി രാജീവ്കുമാര്‍, കുത്തിയതോട് സബ് ഇന്‍സ്പെക്ടര്‍ പി ആര് രാജീവ്, എസ് ഐ ബിജുമോന്, സിപിഒ നിധന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഓണാഘോഷങ്ങളുടെ ഭാഗമായി ജിലയിലുടനീളം പരിശോധന കൂടുതല്‍ ശക്തമാക്കാന്‍ ജില്ലാ പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.