ഒരാൾ കൊല്ലാൻ വരുന്നു ഷാജിത്ത് ഗ്രില്ലിൽ തലയിടിപ്പിച്ചു; ചില്ലുകൊണ്ട് സ്വയം കഴുത്ത് മുറിക്കാൻ നോക്കി
കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പോലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ചയാള്‍ ഡ്രസിംഗ് റൂം അടിച്ചു തകര്‍ത്തു. കണ്ണൂർ ചാലാട് സ്വദേശി ഷാജിത്താണ് ബുധനാഴ്ച അര്‍ധ രാത്രിയോടെ അക്രമം നടത്തിയത്. പണം തിരികെ കൊടുക്കാനുള്ള ആൾ കൊല്ലാൻ വരുന്നു എന്ന് പറഞ്ഞാണ് ഇയാൾ പോലീസ് സ്റ്റേഷനിലേക്ക് എത്തിയത്. കൊയിലാണ്ടിയിൽ ട്രെയിൻ ഇറങ്ങിയതാണെന്ന് പറഞ്ഞ ഇയാൾ പൊലീസ് സ്റ്റേഷനിൽ നിന്ന് തിരിച്ച് പോയി വീണ്ടും ഓടി വരികയായിരുന്നു.
ഒരാൾ കൊല്ലാൻ വരുന്നു എന്ന് പറഞ്ഞ് ഷാജിത്ത് ഗ്രില്സില് തലയിടിച്ചു. തലക്കേറ്റ മുറിവ് ഡ്രസ് ചെയ്യാൻ വേണ്ടിയാണ് പോലീസ് ഇയാളെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ഡോക്ടര്‍ പരിശോധനയ്ക്ക് ശേഷം ഡ്രസ്സിംഗ് റൂമില്‍ എത്തിയപ്പോള്‍ ഇയാള്‍ വീണ്ടും അക്രമാസക്തനായി. തല കൊണ്ട് റൂമിലെ ഗ്ലാസുകള്‍ ഇടിച്ചു തകര്‍ക്കുകയായിരുന്നു.ചില്ലുകൊണ്ട് സ്വയം കഴുത്ത് മുറിക്കാൻ ശ്രമിച്ചു.