കുവൈത്ത് സിറ്റി: അറുപത് വയസിന് മുകളില്‍ പ്രായമുള്ള അവിദഗ്ധ തൊഴിലാളികളുടെ താമസരേഖ പുതുക്കുന്നത് നിര്‍ത്തിവെക്കാന്‍ കുവൈത്ത് തീരുമാനിച്ചു. വിദേശ തൊഴിലാളികളെ കുറക്കാനും ജനസംഖ്യ അസന്തുലിതാവസ്ഥ പരിഹരിക്കാനുമാണ് നടപടി. ആര്‍ട്ടിക്കിള്‍ 18 വിസക്ക് കീഴില്‍ അവിദഗ്ധ ജോലി ചെയ്യുന്നവര്‍ക്കാണ് നിയമം ബാധകമാകുക.
അതേസമയം, ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍, നിയമ വിദഗ്ധര്‍, എക്സിക്യൂട്ടിവ് ഡയറക്ടര്‍മാര്‍, സ്പെഷലിസ്റ്റുകള്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ബിസിനസ് പങ്കാളികള്‍, സ്വകാര്യസ്ഥാപനങ്ങളിലെ ബിസിനസ് മേധാവികള്‍ തുടങ്ങിയവര്‍ക്ക് നിയമം ബാധകമാവില്ല. തൊഴില്‍ മേഖലയെ ബാധിക്കുന്നതിനാലാണ് ഇവരെ നിയമത്തില്‍നിന്ന് ഒഴിവാക്കിയത്.