വീണ്ടും തെരുവുനായ ആക്രമണം: അഞ്ചുവയസുകാരന് ഗുരുതര പരിക്ക്
മലപ്പുറം: കോട്ടക്കലില്‍ തെരുവുനായ ആക്രമണത്തില്‍ അഞ്ചുവയസുകാരന് ഗുരുതര പരിക്ക്. നായാടിപ്പാറ സ്വദേശി ഫൈസലിന്റെ മകന് മുഹമ്മദ് ആതിഫിനാണ് പരിക്കേറ്റത്. കണ്ണിന് കടിയേറ്റ ആതിഫിന്റെ കൃഷ്ണമണിക്കും പരിക്കുണ്ട്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇന്നലെ വൈകിട്ടായിരുന്നു ആതിഫിനെ തെരുവുനായ ആക്രമിച്ചത്.