കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ്; ആള്‍മാറാട്ട കേസില്‍ പ്രതികള്‍ക്ക് ജാമ്യം
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആള്‍മാറാട്ട കേസില്‍ രണ്ട് പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ക്രിസ്ത്യന്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ജിജെ ഷൈജു, എസ്എഫ്ഐ നേതാവ് വിശാഖ് എന്നിവര്‍ക്കാണ് ജാമ്യം. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കോളേജിലെ വിദ്യാര്‍ത്ഥി യൂണിയന് തിരഞ്ഞെടുപ്പില്‍ യുയുസിയായി തിരഞ്ഞെടുക്കപ്പെട്ടത് എസ്എഫ്ഐ പ്രവര്‍ത്തകയായ വിദ്യാര്‍ത്ഥിനിയായിരുന്നു. ഈ പെണ്‍കുട്ടിയ്ക്ക് പകരം യോഗ്യതയില്ലാത്ത കാരണം മത്സരിക്കാതിരുന്ന വിശാഖിന്റെ പേര് ചേര്‍ക്കുകയായിരുന്നു. വിശാഖിന്റെ പേര് സര്‍വ്വകലാശാലയ്ക്ക് കൈമാറിയത് കോളേജ് മുന്‍ പ്രിന്‍സിപ്പലായിരുന്ന ഷൈജുവായിരുന്നു. ഒന്നാം പ്രതിയായ എസ്എഫ്ഐ നേതാവ് വിശാഖിന്റെ വ്യക്തി താത്പര്യത്തിന് വേണ്ടി മുന്‍ പ്രിന്‍സിപ്പല്‍ വ്യാജ രേഖയുണ്ടാക്കിയെന്നും അധികാര ദുര്‍വിനിയോഗം നടത്തിയെന്നുമാണ് പോലീസ് കോടതിയെ അറിയിച്ചത്. ഏറെ നാള് ഒളിവിലായിരുന്ന് ഇരുവരും മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ അന്വേഷണസംഘത്തിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.