ഹരിത കര്‍മ്മ സേനയ്ക്ക് റെയിന്‍ കോട്ട് വിതരണം ചെയ്തു
കാസര്‍കോട്: വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് നടപ്പ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ മുഴുവന്‍ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കും റെയിന്‍ കോട്ട്, ഗ്ലൗസ് എന്നിവ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് പി.സി.ഇസ്മായില്‍ റെയിന്‍ കോട്ട് വിതരണം നിര്‍വഹിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മോളിക്കുട്ടി പോള്‍ അധ്യക്ഷത വഹിച്ചു. മെമ്പര്‍മാരായ ബിന്ദു മുരളീധരന്, ടി.എ.ജെയിംസ്, ശാന്തി കൃപ, എം.വി.ലിജിന, സി.വി.അഖില, ഹരിത കര്‍മ സേനാംഗങ്ങള്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സൗദാമിനി വിജയന്, അസിസ്റ്റന്റ് സെക്രട്ടറി കെ.ജെ.പോള്‍, വിഇഒ മാരായ സുരേഷ് കുമാര്‍, സന്ദീപ് കുമാര്‍ എസ് പൈ തുടങ്ങിയവര്‍ പങ്കെടുത്തു.