ഗുരുവായൂര്‍: ട്രോളുകള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങില്ലെന്നും കേരളത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയാണ് അന്തിമലക്ഷ്യമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. എം.ടി.രമേശും ശോഭ സുരേന്ദ്രനും എ.എന്‍.രാധാകൃഷ്ണനും തന്റെ ടീമിലുണ്ടാകും. നയങ്ങള്‍ ചര്‍ച്ച ചെയ്യുമ്ബോള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ സഹപ്രവര്‍ത്തകരെല്ലാം ഒപ്പമുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയില്‍ പ്രസിഡന്റ് മഹാനാണെന്ന നിലപാടില്ല. ടീമാണ് എല്ലാം ചെയ്യുന്നത്. അധ്യക്ഷപദവിയിലേക്ക് പല പേരുകള്‍ വന്നത് ശുഭസൂചനയാണ്. എ.പി.അബ്ദുല്ലക്കുട്ടിയും എ.കെ.നസീറുമെല്ലാം പറയുന്നത് മുസ്ലിം സമൂഹം കേള്‍ക്കുന്നുണ്ട്. അത് തടയാന്‍ ശ്രമിക്കുന്നത് എന്തിനുവേണ്ടിയാണ്. ഇരുമുന്നണികളും ഒരുവശത്തും ബിജെപി മറുവശത്തും നില്ക്കുന്ന അസാധാരണ രാഷ്ട്രീയസാഹചര്യമാണ് ഇപ്പോഴുള്ളതെന്നും സുരേന്ദ്രന് പറഞ്ഞു.