ചെന്നൈ: റോഡരികില്‍ മലവിസര്‍ജ്ജനം നടത്താനിരുന്ന യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. 24കാരനായ ശക്തിവേല്‍ എന്ന ദളിത് യുവാവിനെയാണ് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് തല്ലിക്കൊന്നത്. തമിഴ്നാട്ടിലെ വില്ലുപുരത്ത് വെച്ചാണ് സംഭവം. സംഭവത്തില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. നാല് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് അറസ്റ്റിലായത്.
പെട്രോള്‍ പമ്ബ് ജീവനക്കാരനായ ശക്തിവേല്‍ പമ്ബിലേക്ക് പോകും വഴി വയറിന് ആസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് റോഡരികില്‍ പോയതായിരുന്നു. ഇത് ഒരു സ്ത്രീ കാണുകയും ശക്തിവേല്‍ തന്നോട് മോശമായി പെരുമാറി എന്നാരോപിച്ച് ആളുകളുമായി എത്തി മര്‍ദ്ദിക്കുകയായിരുന്നു.