ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർ മരിച്ചു
കൊല്ലം ∙ പാരിപ്പള്ളി– പരവൂർ റോഡിൽ പരവൂർ കോട്ടുവൻകോണം അംബിക മേയ്ക്കപ് ജംക്ഷനു സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് 2 യുവാക്കൾ മരിച്ചു. പരവൂർ നെടുങ്ങോലം പുന്നമുക്ക് സ്വദേശി ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ് സുബിൻ (31), പാരിപ്പള്ളി മീനമ്പലം സ്വദേശി വിഘ്നേഷ് (23) എന്നിവരാണു മരിച്ചത്. ഇന്നലെ അർധരാത്രിയാണ് അപകടം.