നീന്തൽക്കുളത്തിൽ വീണ് മൂന്നു വയസ്സുകാരൻ മരിച്ചു; പിതാവ് വിവരമറിഞ്ഞത് വിമാനത്താവളത്തിൽവച്ച്
കാഞ്ഞങ്ങാട് ∙ നീന്തൽക്കുളത്തിൽ വീണു മൂന്നു വയസ്സുകാരൻ മരിച്ചു. പ്രവാസിയായ മാണിക്കോത്ത് പടിഞ്ഞാറ് വളപ്പിൽ ഹാഷിം – തസ്ലീമ ദമ്പതികളുടെ മകൻ ഹദിയാണ് മരിച്ചത്. ഇന്നു രാവിലെ തൊട്ടടുത്തുള്ള ഹാഷിമിന്റെ സഹോദരൻ ഷാഫിയുടെ വീടിനു മുകളിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ നീന്തൽക്കുളത്തിൽ വീഴുകയായിരുന്നു.
ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ: അൻഷിക്, ഹഫീഫ. അവധിക്ക് നാട്ടിലേക്കു പുറപ്പെട്ട പിതാവ് ഹാഷിം കണ്ണൂരിൽ വിമാനമിറങ്ങിയപ്പോഴാണ് ദുരന്ത വിവരം അറിഞ്ഞത്