മഞ്ചേശ്വരത്ത് വാഹന പരിശോധനയിൽ 285.12 ലീറ്റർ വിദേശമദ്യം പിടികൂടി
മഞ്ചേശ്വരം ∙ എക്സൈസ് ചെക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ ആർ.റിനോഷും സംഘവും നടത്തിയ വാഹന പരിശോധനയിൽ കാറിൽ നിന്ന് 285.12 ലീറ്റർ മദ്യം പിടികൂടി. ഷിറിബാഗിലു ബദിരടുക്കയിലെ ബി.പി.സുരേഷിനെ (41) അറസ്റ്റ് ചെയ്തു. 180 മില്ലിയുടെ 720 കുപ്പികളിലായി 129.6 ലീറ്റർ ഗോവൻ മദ്യവും 180 മില്ലിയുടെ 864 ടെട്രാ പാക്കറ്റുകളിലായി 155.52 ലീറ്റർ കർണാടക മദ്യവുമാണു പിടികൂടിയത്. 2000 രൂപയും കണ്ടെടുത്തു. സിവിൽ എക്സൈസ് ഓഫിസർമാരായ പി.നിഷാദ്, പി.വി.മുഹമ്മദ് ഇജാസ്, കെ.ദിനൂപ്, എം.എം.അഖിലേഷ്, വി.ബി.സബിത്ത് ലാൽ എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.