സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ബുധനാഴ്ച
തിരുവനന്തപുരം: 2022 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഈ മാസം 19 ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് വെച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാന് പ്രഖ്യാപനം നടത്തും. ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് ഇത്തവണ സിനിമകള്‍ വിലയിരുത്തിയത്.സംവിധായകനും കലാസംവിധായകനുമായ നേമം പുഷ്പരാജും, ചലച്ചിത്രകാരനും കലാകാരനുമായ കെ.എം. മധുസൂധനനും പ്രാഥമിക ജഡ്ജിംഗ് പാനലിന്റെ രണ്ട് ഉപസമിതികളെ നയിച്ചത്. എഴുത്തുകാരായ വി.ജെ. ജെയിംസ്, കെ.എം. ഷീബ, കലാസംവിധായകന്‍ റോയ് പി.തോമസ്, നിര്‍മ്മാതാവ് ബി.രാകേഷ്, സംവിധായകന് സജാസ് റഹ്മാന്, എഡിറ്ററും സംവിധായകനുമായ വിനോദ് സുകുമാരന്‍ എന്നിവരാണ് പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ മറ്റ് അംഗങ്ങള്‍.