സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് 75 പവന് സ്വര്‍ണം കവര്‍ന്ന കേസ്: അര്ജുന് ആയങ്കി പിടിയില്‍
പാലക്കാട്: മീനാക്ഷിപുരത്ത് സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് 75 പവന് സ്വര്‍ണം തട്ടിയെടുത്ത കേസില്‍ അര്ജുന് ആയങ്കിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുനെയില്‍ നിന്നാണ് അര്‍ജുനെ മീനാക്ഷിപുരം പൊലീസ് പിടികൂടിയത്. കേസില്‍ സി.പി.എം നേതാക്കള്‍ ഉള്‍പ്പെടെ പതിനൊന്ന് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.